Sunday 15 February 2015

vellari

ഏത് തരം മണ്ണിലും കൃഷി ചെയ്യാമെങ്കിലും മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് കൂടുതല്‍ നല്ലത്. 60 സെ.മീ. വ്യാസവും, 30-45 സെ.മീ. താഴ്ചയുമുള്ള കുഴികളെടുത്ത് സെന്‍റൊന്നിന് 100 കി.ഗ്രാം എന്ന തോതില്‍ ജൈവവളം ചേര്‍ത്ത് ശരിയായ ഇടയകലം നല്‍കി നടണം. പിന്നീട് ഓരോ കുഴിയിലും മൂന്ന് ആരോഗ്യമുള്ള ചെടികള്‍ വീതം നിര്‍ത്തണം.വിത്തും വിതയും
ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 500-750 ഗ്രാം വിത്ത്‌ വേണ്ടിവരും.
നടീല്‍സമയം
ജനുവരി-മാര്‍ച്ച്, മെയ്‌-ജൂണ്‍, സെപ്റ്റംബര്‍-ഡിസംബര്‍ മാസങ്ങള്‍ 2 മീ x 1.5 മീ അകലത്തിലുള്ള കുഴികളിലോ, കൂനകളിലോ, 2 മീ.അകലത്തിലുള്ള ചാലുകളിലോ ആണ് വിത്തുകളിടേണ്ടത്.അധികം പടരാത്ത ഇനമായ സൗഭാഗ്യ നടുന്നതിന് 30 സെ.മീ. വീതിയും ആവശ്യത്തിന് നീളവും ഉള്ള താഴ്ച കുറഞ്ഞ ചാലുകള്‍ 1.5 മീ. അകലത്തില്‍ എടുത്ത് ഓരോ ചാലിലും 30-45 സെ.മീ. അകലത്തില്‍ വിത്തിടുക..
വളപ്രയോഗം
ഹെക്ടറിന് 20-25 ടണ്‍ ജൈവവളം, 35 കി.ഗ്രാം പാക്യജനകം, 25 കി.ഗ്രാം ഭാവഹം, 25 കി.ഗ്രാം ക്ഷാരം എന്നിവ അടിവളമായി നല്‍കുക. 35 കി.ഗ്രാം പാക്യജനകം രണ്ട് തവണകളായി വള്ളി വീശുമ്പോഴും, കായുണ്ടാകുമ്പോഴും നല്‍കുക. കളനിയന്ത്രണവും മണ്ണിളക്കിക്കൊടുക്കലും വളപ്രയോഗത്തോടുകൂടി ചെയ്യുന്നത് നല്ലതാണ്.
ജലസേചനം
വളര്‍ച്ചയുടെ ആദ്യ ഘട്ടങ്ങളില്‍ മൂന്ന്-നാല് ദിവസത്തിലൊരിക്കല്‍ നനച്ച് കൊടുക്കണം. പൂവിടുകയും കായിടുകയും ചെയ്യുന്ന സമയത്ത് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം നനക്കുക.

No comments:

Post a Comment