Wednesday 18 February 2015

പനിക്കൂര്‍ക്ക




നല്ല ആരോഗ്യത്തിനായി വീട്ടില്വളര്ത്താം പനിക്കൂര്ക്ക


ചില നാടന് വൈദ്യം മതി സാധാരണ രോഗങ്ങള്ശമിപ്പിക്കാന്‍. എന്നാല്എന്തിനും ഏതിനും ആശുപത്രിയെ തേടുന്ന സ്വഭാവമാണ് നമുക്ക്. ഇത് അത്ര നല്ല ഫലമല്ല നല്കുന്നത്. ചെറിയ രോഗങ്ങള്ക്ക് പരമ്പരാഗതമായി ലഭിച്ചിട്ടുള്ള ചെറു ചികിത്സകള്നല്ലതു തന്നെയാണ്. പക്ഷെ ഇതില്പരീക്ഷണം പാടില്ലെന്നു മാത്രം.
വീടുകളില്എളുപ്പം വളര്ത്താവുന്ന പനികൂര്ക്ക വളരെ ഔഷധ മൂല്യമുളളതാണ്. ഉദരരോഗം, ചുമ,കഫക്കെട്ട്, നീര്വീഴ്ച എന്നിവക്ക് എറെ പലപ്രദമാണ് പനികൂര്ക്കയില. അത് ഉപയോഗിച്ചുളള ചില പ്രാഥമിക ചികിത്സകളിതാ. പനികൂര്ക്കയില ഇടിച്ചു പിഴിഞ്ഞ് ഒരു വലിയ സ്പൂണ്നീരില്നൂറുഗ്രാം കല്ക്കണ്ടം പൊടിച്ചു ചേര്ത്തു കഴിച്ചാല്ചുമ, നീര്വീഴ്ചഎന്നിവ മാറും. പനികൂര്ക്കയില നീര് അഞ്ചു മില്ലി നെറുകയില്തിരുമ്മിയാല്നീര്വീഴ്ച മാറും.
കുട്ടികളുടെ വായില്നിന്നു തുടര്ച്യായി വെളളമൊലിക്കുന്നെങ്കില്പനികൂര്ക്കയില നീരും മോരും തുല്യ അളവില്ചേര്ത്തു കൗടുത്താല്മതി. പനികൂര്ക്കയില വെളളത്തില്തിളപ്പിച്ച് ആവികൊണ്ടാല്തൊണ്ട വേദനയും പനിയും മാറും. ചെറുനാരങ്ങാ നീരും പനികൂര്ക്കയില നീരും സമമായെടുത്ത് ചൂടാക്കി ചെറുചൂടോടെ ഒരു ചെറിയ സ്പൂണ്അളവില്കുടിച്ചാല്ഗ്യാസ്ട്രബിള്മാറും പനികൂര്ക്കയില നീര് ഒരു ചെറിയ സ്പൂണ്പഞ്ചസാര ചേര്ത്ത് ദിവസം മൂന്നുനേരം കഴിച്ചാല്കുഞ്ഞുങ്ങളുടെ ഉദരരോഗത്തിന് ആശ്വാസം കിട്ടും.


No comments:

Post a Comment