Saturday 28 May 2016

കാട

കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ആദായം നേടിത്തരുന്ന കാടവളർത്തലിന്‌ കേരളത്തിൽ ഏറെ പ്രചാരം ലഭിച്ചുകഴിഞ്ഞു. കാടമുട്ടയുടേയും മാംസത്തിന്റേയും പോഷകമൂല്യവും ഔഷധമേൻമയും സ്വാദും മനസിലാക്കിയ പഴമക്കാർ പറഞ്ഞിരുന്ന ‘ആയിരം കോഴിക്ക്‌ അരക്കാട’ എന്ന പഴഞ്ചൊല്ല്‌ അർഥവത്താണ്‌. ശ്വാസകോശരോഗങ്ങൾക്ക്‌ കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നൽകുന്നതായി അനുഭവസ്ഥർ പറയുന്നു. കാട്ടിൽ ജീവിച്ചിരുന്ന കാടപ്പക്ഷികളെ മെരുക്കി വളർത്തുപക്ഷിയാക്കി, പ്രജനനപ്രക്രിയയിലൂടെ വികസിപ്പിച്ചെടുത്ത്‌ വ്യാവസായികാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്നതിന്‌ വഴിയൊരുക്കിയത്‌ ജപ്പാൻകാരാണ്‌. അതിനാലാണ്‌ ‘ജാപ്പനീസ്‌ ക്വയിൽ’ എന്ന പേരിൽ ഇവ അറിയപ്പെടുന്നത്‌.  കോട്ടൂർണിക്സ്‌ ജപ്പോനിക്ക എന്നാണ്‌ കാടയുടെ ശാസ്ത്രനാമം.


ഹ്രസ്വജീവിതചക്രവും കുറഞ്ഞ തീറ്റച്ചിലവും ഇവയുടെ സവിശേഷതകളാണ്‌. മുട്ട വിരിയുന്നതിന്‌ 16-18 ദിവസങ്ങൾ മതിയാകും. വലിപ്പം കുറവായതിനാൽ ഇവയെ വളർത്താൻ കുറച്ചുസ്ഥലം മതി. ടെറസിലും വീടിന്റെ ചായ്പിലും ഇവയെ വളർത്താം. ഒരു കോഴിക്കാവശ്യമായ സ്ഥലത്ത്‌ 8-10 കാടകളെ വളർത്താൻ സാധിക്കും. ആറാഴ്ച പ്രായമാകുമ്പോൾ മുട്ടയിട്ട്‌ തുടങ്ങുന്നു. മാംസത്തിനുവേണ്ടി വളർത്തുന്നവയെ 5-6 ആഴ്ച പ്രായത്തിൽ വിപണിയിലിറക്കാം. വർഷത്തിൽ മൂന്നോറോളം മുട്ടകൾ ലഭിക്കും. മാംസവും മുട്ടയും ഔഷധഗുണമുളളതും പോഷകസമൃദ്ധവുമാണ്‌. മറ്റുവളർത്തുപക്ഷികളെക്കാൾ രോഗങ്ങൾ കുറവാണ്‌.


ഏത്‌ കാലാവസ്ഥയിലും ഏതവസരത്തിലും കാടമുട്ടകൾ വിരിയിച്ചെടുക്കാം. എന്നാൽ അടവയ്ക്കാനായി മുട്ടകൾ ശേഖരിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌.

1. 10 മുതൽ 23 ആഴ്ചവരെ പ്രായമുളള പിടകളുടെ മുട്ടകളാണ്‌ വിരിയിക്കുന്നതിനായി ശേഖരിക്കേണ്ടത്‌.

2. മൂന്നോ അതിൽ കുറവോ പിടകൾക്ക്‌ ഒരു പൂവൻ എന്ന അനുപാതത്തിൽ പ്രജനനം നടത്തുന്ന കൂട്ടിൽനിന്നും എടുക്കുന്ന മുട്ടകൾക്ക്‌ വിരിയുന്നതിനുളള ശേഷി കൂടുതലായിരിക്കും.
3. പിടകളുടെ ഇടയിൽ ഒരു പൂവനെ വിട്ടാൽ നാലുദിവസം കഴിഞ്ഞതിനുശേഷം ലഭിക്കുന്ന മുട്ടകളും പൂവനെ മാറ്റുകയാണെങ്കിൽ അതിനുശേഷം മൂന്ന്‌ ദിവസത്തിനുളളിൽ കിട്ടുന്ന മുട്ടകളുമാണ്‌ വിരിയിക്കുന്നതിന്‌ നല്ലത്‌.
4.പ്രജനനത്തിനായി വളർത്തുന്ന കാടകൾക്ക്‌ പ്രത്യേകം പോഷകാഹാരം നൽകണം.
5. മുട്ട ശേഖരിച്ചുകഴിഞ്ഞാൽ ഏഴ്‌ ദിവസത്തിനുളളിൽ തന്നെ അവ അടവയ്ക്കേണ്ടതാണ്‌.
മുട്ട വിരിയൽ
അടയിരിക്കുന്ന സ്വഭാവം കാടകൾക്കില്ല. അതിനാൽ കൃത്രിമമായി വിരിയിച്ചെടുക്കുകയോ അടയിരിക്കുന്ന കോഴികളെ ഉപയോഗിച്ച്‌ മുട്ട വിരിയിച്ചെടുക്കുകയോ ചെയ്യണം. കാടമുട്ടകൾ 16-18 ദിവസംകൊണ്ട്‌ വിരിയും.
കുഞ്ഞുങ്ങളുടെ പരിചരണം
(ബ്രൂഡിംങ്ങ്‌)
വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക്‌ അന്തരീക്ഷത്തിലെ ചൂട്‌ മതിയാവുകയില്ല. കുഞ്ഞുങ്ങൾക്ക്‌ മൂന്നാഴ്ച പ്രായംവരെ കൃത്രിമ ചൂട്‌ നൽകുന്നതിനെ ‘ബ്രൂഡിംങ്ങ്‌ എന്ന്‌ പറയുന്നു. ചൂട്‌ നൽകുന്നതിനുളള സംവിധാനമാണ്‌ ബ്രൂഡർ. സാധാരണ 100 കാടക്കുഞ്ഞുങ്ങൾക്ക്‌ ചൂട്‌ നൽകുന്നതിന്‌ 60 വാട്ടിന്റെ ഒരു ഇലക്ട്രിക്‌ ബൾബ്‌ ഉപയോഗിക്കാം. (ഒരു കുഞ്ഞിന്‌ 75 ചതുരശ്ര സെ.മീ ബ്രൂഡർ സ്ഥലവും ഓടി നടക്കാൻ പുറമെ 75 ചതുരശ്ര സെ.മീ സ്ഥലവും നൽകണം. 1.5 മീറ്റർ വ്യാസമുളള ബ്രൂഡർ 200 കുഞ്ഞുങ്ങൾക്ക്‌ മതിയാവും.)
ഡീപ്പ്‌ ലിറ്റർ രീതിയിൽ ബ്രൂഡറിന്‌ ചുറ്റും വിരിപ്പിന്‌ മുകളിലായി തകിടോ ഹാർഡ്‌ ബോർഡോ ഉപയോഗിച്ച്‌ 30 സെ.മീ ഉയരത്തിൽ ഒരു വലയം അഥവാ ചിക്‌ ഗാർഡ്‌ ഉണ്ടാക്കണം. ബൾബുകളുടെ ഉയരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതുവഴി ബ്രൂഡറിലെ ചൂട്‌ ക്രമീകരിക്കാൻ കഴിയും.
ആദ്യദിവസം കുഞ്ഞുങ്ങളെ ഇടുന്നതിനുമുമ്പ്‌ ബൾബുകൾ കത്തിച്ച്‌ ബ്രൂഡർ ചൂടാക്കണം. വരിപ്പിന്‌ മുകളിൽ ചുളുക്കിയ പേപ്പറുകൾ നിവർത്തിവച്ച്‌ അതിലേയ്ക്ക്‌ കുഞ്ഞുങ്ങളെ വിടാം.
ഒരു പരന്ന പാത്രത്തിന്റെ അടപ്പ്‌ വെളളപ്പാത്രമായും ഉപയോഗിക്കാം. വെളളപ്പാത്രത്തിൽ മാർബിൾ കഷണങ്ങളോ, ഉരുണ്ട കല്ലുകളോ ഇടുന്നത്‌ കുഞ്ഞുങ്ങൾ വെളളത്തിൽ വീണ്‌ ചാവുന്നത്‌ തടയും.





കാടകൾ സാധാരണയായി ആറാഴ്ച പ്രായത്തിൽ പൂർണ വളർച്ചയെത്തുകയും ഏകദേശം 150 ഗ്രാം ശരീരതൂക്കം ഉണ്ടായിരിക്കുകയും ചെയ്യും. പെൺകാടകൾ ഈ പ്രായത്തിൽ മുട്ടയിട്ടുതുടങ്ങും. മുട്ടയിടുന്ന കാടകൾക്ക്‌ 16 മണിക്കൂർ വെളിച്ചം നൽകുന്നത്‌ മുട്ടയുൽപാദനം വർധിപ്പിക്കുന്നതിന്‌ സഹായിക്കും.

കാട-തീറ്റയും തീറ്റക്രമവും

കാടവളർത്തലിൽ മൊത്തം ചിലവിന്റെ 70 ശതമാനം തീറ്റയ്ക്കാണ്‌. കാടയ്ക്ക്‌ സമീകൃതാഹാരമാണ്‌ നൽകേണ്ടത്‌. സ്റ്റാർട്ടർ തീറ്റയിൽ 27 ശതമാനം മാംസ്യവും 2700 കിലോ കലോറി ഊർജ്ജവും വേണം. ഗ്രോവർ തീറ്റയിൽ 24 ശതമാനം മാംസ്യവും ലേയർ തീറ്റയിൽ 22 ശതമാനം മാംസ്യവും വേണം.

മുട്ടയ്ക്കായും ഇറച്ചിക്കായും കാടകളെ വളർത്താം. ആറാഴ്ച പ്രായം മുതൽ മുട്ടലഭിക്കും.4 ആഴ്ച മുതൽ ആൺകാടകളെ ഇറച്ചിക്കായി വിൽക്കാം. മുട്ടയ്ക്ക്‌ വേണ്ടി പെൺകാടകളെ മാത്രമെ വളർത്തേണ്ടതുള്ളൂ. കാടകളെ ഒരുദിവസം പ്രായത്തിലോ നാലാഴ്ച പ്രായത്തിലോ വിപണിയിൽ നിന്നും ലഭിക്കും. കമ്പിവല കൊണ്ട്‌ നിർമിച്ച കൂടുകളിൽ കാടകളെ വളർത്താം. വിപണന സാധ്യത മനസ്സിലാക്കി കാടകളുടെ എണ്ണം നിശ്ചയിക്കുക.
കൃത്രിമ ചൂട്‌ നൽകുവാൻ സംവിധാനമുള്ള ബ്രൂഡർ കേജുകൾ കാടക്കുഞ്ഞുങ്ങൾക്ക്‌ ഉണ്ടാക്കാം. ബ്രൂഡർ കൂടുകളിൽ കുഞ്ഞുങ്ങളെ 14 ദിവസം വരെ പാർപ്പിക്കാം.3 അടി നീളവും 2 അടി വീതിയും ഒരടി ഉയരവും ഉള്ള ഒരു കൂട്ടിൽ 100 കുഞ്ഞുങ്ങളെ പാർപ്പിക്കാം.
കാൽ ഇഞ്ച്‌ കണ്ണികളുള്ള കമ്പിവല കൊണ്ട്‌ ബ്രൂഡർ കേജുകൾ ഉണ്ടാക്കാം. വൈദ്യുതബൾബ്‌ ഇടാനുള്ള സംവിധാനം കേജിനുള്ളിൽ ഉണ്ടാവണം. ഒരു കുഞ്ഞിനു ഒരു വാട്ട്‌ എന്ന പ്രകാരം ബൾബ്‌ ഇടാവുന്നതാണ്‌. ആദ്യത്തെ രണ്ടാഴ്ച 24 മണിക്കൂറും ചൂടും വെളിച്ചവും വേണം.രണ്ടാമത്തെ ആഴ്ച മുതൽ ചൂട്‌ കുറയ്ക്കാവുന്നതാണ്‌. കുഞ്ഞുങ്ങൾ വഴുതി വീഴാതിരിക്കാൻ ആദ്യത്തെ ആഴ്ചയിൽ കൂട്ടിൽ ചണച്ചാക്ക്‌ വിരിക്കണം. ആദ്യത്തെ ആഴ്ച പത്രക്കടലാസ്സിൽ തീറ്റ നൽകുന്നത്‌ സഹായകരമാണ്‌. വെള്ളപ്പാത്രത്തിൽ വീണുള്ള മരണത്തിന്‌ ഈ സമയത്ത്‌ സാധ്യത കൂടുതലാണ്‌. വെള്ളപ്പാത്രം ആഴം കുറഞ്ഞതും കാടക്കുഞ്ഞുങ്ങൾക്ക്‌ ഉള്ളിൽ കടക്കാൻ കഴിയാത്ത സംവിധാനത്തോടു കൂടിയതും ആയിരിക്കണം.
ഗ്രോവർ കൂടുകളിൽ കാടകളെ 14 ദിവസം മുതൽ 6 ആഴ്ച വരെ വളർത്താം.ഗ്രോവർ കാടകൾക്ക്‌ ചൂടോ വെളിച്ചമോ നൽകേണ്ടതില്ല. 4 അടി നീളത്തിൽ 2 അടി വീതിയിൽ 10 ഇഞ്ച്‌ ഉയരത്തിൽ ഉള്ള കൂട്ടിൽ 60 ഗ്രോവർ കാടകളെ വളർത്താം. തീറ്റയും വെള്ളവും കൂടിന്‌ അകത്തോ പുറത്തോ നൽകാവുന്നതാണ്‌.
കൂടിന്റെ അടിഭാഗത്ത്‌ അര ഇഞ്ച്‌ കമ്പിവല ഉപയോഗിക്കാം. പാർശ്വങ്ങളിലും മുകളിലും 1 ഇഞ്ച്‌ വല ഉപയോഗിക്കാവുന്നതാണ്‌. വെളളം കൊടുക്കുന്നതിനായി 2 അടി നീളത്തിലുളള പിവിസി പൈപ്പുകൾ രണ്ടു വശത്തും അടപ്പ്‌ ഇട്ടതിനു ശേഷം മൂന്നിൽ ഒരു ഭാഗം നീളത്തിൽ പിളർത്തി മാറ്റി ഉപയോഗിക്കാം. കേജിന്റെ വീതി കുറഞ്ഞ ഭാഗത്ത്‌ ഇവ വെളിയിൽ ഘടിപ്പിക്കുക. തീറ്റയ്ക്കായി 5 ഇഞ്ച്‌ വ്യാസമുളള പിവിസി പൈപ്പ്‌ മുകളിൽ പറഞ്ഞത്‌ പോലെ ഉണ്ടാക്കി ഉപയോഗിക്കാം. ഇത്‌ കൂടിന്റെ നീളമുള്ള ഭാഗത്ത്‌ ഉറപ്പിക്കണം.
മൂന്നാഴ്ച പ്രായമാവുമ്പോൾ കഴുത്തിലെയും നെഞ്ചിലെയും തൂവലുകളുടെ നിറം നോക്കിയാണ്‌ ലിംഗം നിർണ്ണയിക്കുന്നത്‌. ആൺകാടകൾക്ക്‌ കഴുത്തിലും നെഞ്ചിലും ഇളം ചുവപ്പും തവിട്ടും കലർന്ന നിറമാണുള്ളത്‌. പെൺകാടകൾക്ക്‌ ഈ ഭാഗത്ത്‌ കറുത്ത പുളളിക്കുത്തോടുകൂടിയ ചാരനിറമാണ്‌.
7 അടി നീളവും 3 അടി വീതിയും 10 ഇഞ്ച്‌ ഉയരവും ഉള്ള ഒരു കൂട്ടിൽ 100 കാടകളെ പാർപ്പിക്കം. 3 ഃ 1 ഇഞ്ച്‌ കമ്പിവല കൊണ്ട്‌ കൂടിന്റെ വശങ്ങളും മുകൾഭാഗവും ഉണ്ടാക്കാം. അര ഇഞ്ച്‌ കമ്പിവല / ഫൈബർവല കൊണ്ട്‌ അടിവശം ഉണ്ടാക്കുക. മുട്ടയിടുന്ന കാടകൾക്ക്‌ ദിവസം 14 മുതൽ 16 മണിക്കൂർ വരെ വെളിച്ചം ആവശ്യമാണ്‌. ഇതിനായി ഷെഡിൽ ട്യൂബ്‌ ലൈറ്റ്‌ ഘടിപ്പിക്കാം.
കാടകൾ വൈകുന്നേരമാണ്‌ മുട്ടയിടുന്നത്‌. കുറഞ്ഞ സ്ഥലത്ത്‌ കൂടുതൽ കാടകളെ പാർപ്പിക്കുകയോ, കൂടുതൽ സമയം തീവ്ര കൃത്രിമവെളിച്ചം നൽകുകയോ ചെയ്യാം. കാടകൾ തമ്മിൽ കൊത്തുകൂടാം.കാടകൾക്ക്‌ പച്ചില തീറ്റകൾ നൽകുകയും ഗുണനിലവാരമുള്ള തീറ്റ നൽകുകയും വഴി ഈ ദുശ്ശീലം വലിയൊരളവുവരെ ഒഴിവാക്കാനാകും. കാടകൾക്ക്‌ ബ്രോയിലർ കോഴികളുടെ സ്റ്റാർട്ടർ തീറ്റ ആറാമത്തെ ആഴ്ച വരെ നൽകാം.
ആറാമത്തെ ആഴ്ച മുതൽ മുട്ടക്കാടകളുടെ തീറ്റ നൽകണം. ഇത്‌ ലഭ്യമല്ലെങ്കിൽ ബ്രോയിലർ സ്റ്റാർട്ടർ തീറ്റയിൽ കക്ക പൊടിച്ചത്‌ ഇട്ട്‌ മുട്ടക്കാട തീറ്റ ഉണ്ടാക്കാം. ഇതിനായി 94 കിലോ ബ്രോയിലർ സ്റ്റാർട്ടർ തീറ്റയിൽ 6 കിലോ കക്കപ്പൊടി ഇട്ട്‌ നന്നായി മിശ്രണം ചെയ്യുക.
പൊതുവിൽ രോഗസാധ്യത കുറവായതിനാൽ കാടകൾക്ക്‌ പ്രതിരോധ മരുന്നുകൾ നൽകാറില്ല. എന്നിരുന്നാലും പരിപാലനത്തിലെ പോരായ്മകൾ കൊണ്ട്‌ രക്താതിസാരം, ന്യുമോണിയ,വയറിളക്കം തുടങ്ങിയവ കാണപ്പെടാം.

കടപ്പാട് : ജനയുഗം  http://janayugomonline.com/കാടവളർത്തൽ-എങ്ങനെ-ലാഭകരമ/

Monday 23 February 2015

പുകയില കഷായം

 


ഏറ്റവും പ്രചാരത്തിലുള്ള ഒരു ജൈവ കീടനാശിനി യാണ്‍ പുകയില കഷായം.

പുകയില കഷായം ഉണ്ടാക്കുവാന്‍ ആവശ്യമായ സാധനങ്ങള്‍.

1. പുകയില ഞെട്ടോടെ - ½ കിലോ
2. ബാര്‍ സോപ്പ് - 120 ഗ്രാം.
3. വെള്ളം - 4 ½ ലിറ്റര്‍.
പുകയില കഷായം ഉണ്ടാക്കുന്ന വിധം

  
പുകയില ചെറുതായി അരിഞ്ഞ് 4 ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുഴുവനും കുതുര്‍ത്ത് വയ്ക്കുക. പിറ്റെ ദിവസം പുകയില ചണ്ടി മുഴുവന്‍ പിഴിഞ്ഞ് മാറ്റുക. ബാര്‍സോപ്പ് ½ ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് എടുക്കുക. ഈ രണ്ട് ലായനികളും ലയിപ്പിച്ച്. ഏഴിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഉപയോഗിക്കാം.
മൃദുലശരീരമുള്ള കീടങ്ങള്‍ക്കെതിരെ വളരെ ഫലപ്രദമായ ഒരു ഒരു മരുന്നാണ്‍    പുകയില കഷായം.   ഇലതീനിപ്പുഴു, മുഞ്ഞ, മീലി മുട്ട, ശല്‍ക്കകീടം തുടങ്ങിയവയ്ക്കെതിരെ ഈ കഷായം പ്രയോഗിക്കാവുന്നതാണ്‍.
ആവശ്യമായ അളവില്‍ മാത്രം ഉണ്ടാക്കുക. ചെടികളില്‍ നന്നായി ഇത് പറ്റിപ്പിടിക്കാന്‍ നല്ല വെയിലുള്ള സമയത്ത് ഇതു പ്രയോഗിക്കാന്‍ ശ്രദ്ധിക്കുക.      

Wednesday 18 February 2015

കറിവേപ്പ്

കറിവേപ്പ്  എല്ലാ വീട്ടുപറമ്പിലും നിര്ബന്ധമായി നടേണ്ട ഒന്നാണ്‍.  ഇതിന്റെ ഇലയും വേരും തൊലിയുമെല്ലാം മികച്ച ഔഷധമാണ്‍. കറികളില്ഇടാനും വേപ്പിലക്കട്ടി വേപ്പിലച്ചമ്മന്തി എന്നിവയുണ്ടാക്കാനും നല്ലതാണ്.  കറിവേപ്പില നാട്ടുവൈദ്യത്തിലും മുന്നിലാണ്‍.  ഓരോ വീട്ടിലും ഒരു കറിവേപ്പ്  നട്ടുവളര്ത്താന്ശ്രമിക്കുക. നീര്വാര്ച്ചയുള്ളാ എല്ലാ മണ്ണിലും കറിവേപ്പ് നടാം. വിത്ത് പാകി കിളിര്പ്പിച്ചും വേരില്നിന്ന് അറര്ത്തിയ തൈ നട്ടും കറിവേപ്പ് വളര്ത്താം.  30 മുതല്‍ 45 സെന്റീ മീറ്റര്നീളം വീതി ആഴം ഉള്ള കുഴി ഉണ്ടാക്കി മണ്ണും കാലിവളവും മണ്ണിര കമ്പോസ്റ്റും ചേര്ത്തിളക്കി തൈകള്നടണം. വൈകിട്ട് തൈ നറ്റുന്നതാണ്കറിവേപ്പിന്നല്ലത്.ഒന്നിലധികം തൈ വയ്ക്കുകയാണെങ്കില്തൈകള്തമ്മില്ഒന്നര മീറ്ററെങ്കിലും അകലം നല്കണം.ഒരു ചെടിക്ക് വര്ഷത്തില്‍ 10 കിലോ കാലിവളം 130 ഗ്രാം യൂറിയ 400 ഗ്രാം മസൂറിഫോസ്  70 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചുവട്ടില്ചേര്ക്കണം,  വേനലില്നന്നായി നനയ്ക്കണം.  ഒരു മീറ്റര്പൊക്കമായാല്ചിലര്മുകളറ്റം വെട്ടി നിര്ത്താറുണ്ട്, ഇതുവഴി നിറയെ ഉപശാഖകള്വളരും.  ഒഅന്നരവര്ഷം പ്രായമായ മരത്തില്നിന്നും ഇല നുള്ളാം.  വേനലില്ചെടിച്ചുവട്ടില്പുതയിട്ട് നന്നായി നനാച്ചാല്നല്ലവണ്ണം ഇലകള്കിളിര്ക്കും.

കുമ്പളം

ശരീരത്തിന്റെ വളര്ച്ചയ്ക്കും ആരോഗ്യത്തിനും പോഷകങ്ങള്അത്യാവശ്യം. പ്രായപൂര്ത്തിയായ ഒരാള്പ്രതിദിനം 300 ഗ്രാം പച്ചക്കറിയെങ്കിലും കഴിക്കേണ്ടതാണ്. എന്നാല്നമ്മുടെ ഉപയോഗത്തോത് 23 ഗ്രാം മാത്രവും.പച്ചക്കറികളുടെ കൂട്ടത്തില്ഇന്ന് പ്രകൃതിചികിത്സയില്ഒഴിച്ചുകൂടാനാവാത്ത വിധം കുമ്പളം വളര്ന്നിരിക്കുന്നു. വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനും നാരുകളുമാണ് കുമ്പളത്തിന്റെ വിജയരഹസ്യം.

മഴക്കാലവിളയായി മെയ്-ആഗസ്ത് മാസങ്ങളില്കുമ്പളം കൃഷി ചെയ്യാം. നമ്മുടെ നാട്ടില്നന്നായി വിളവ് തരുന്ന രണ്ടിനങ്ങളാണ് കെ..യു. ലോക്കലും ഇന്ദുവും. പത്ത് സെന്റ് കുമ്പളം കൃഷിയില്നിന്നും ഒന്നര ടണ്വരെ വിളവ് പ്രതീക്ഷിക്കാം.രണ്ടടി വലിപ്പവും ഒന്നരയടി ആഴവുമുള്ള കുഴികളെടുത്ത് മേല്മണ്ണും കാലിവളവും ചേര്ത്ത് കുഴികളില്നിറയ്ക്കണം. പത്ത് സെന്റിലേക്ക് അര ടണ്ചാണകവളം മതിയാകും. കുഴിയൊന്നിന് അഞ്ച് വിത്ത് വരെ പാകാം. മുളച്ച് രണ്ടാഴ്ചക്കുശേഷം ഒരു തടത്തില്നല്ല മൂന്നു തൈകള്നിര്ത്തിയാല്മതിയാകും. വള്ളി വീശുമ്പോഴും പൂവിടുമ്പോഴും ചാണകവളമോ മണ്ണിര കമ്പോസ്റ്റോ ചേര്ത്ത് മണ്ണ് കൂട്ടണം. പൂവിട്ടു തുടങ്ങിയാല്ഒരു കിലോഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്വെള്ളത്തില്കലക്കിയെടുത്ത ലായനി പത്ത് ദിവസത്തെ ഇടവേളകളില്തളിച്ചുകൊടുക്കുന്നത് വിളവ് കൂട്ടുന്നതായി കണ്ടിട്ടുണ്ട്. ഓല, പച്ചിലച്ചപ്പുചവറുകള്എന്നിവ ചെടികള്പടര്ന്നു തുടങ്ങുമ്പോഴേയ്ക്കും വിരിച്ചുകൊടുക്കണം.

ജൈവ കീടനിയന്ത്രണത്തിനായി മട്ടിയുടെയും കശുമാവിന്റെയും ഇലച്ചാര്മിശ്രിതം പത്ത് ശതമാനം വീര്യത്തില്തയ്യാറാക്കി തളിക്കാം. പത്ത് ഗ്രാം കാന്താരി മുളക് അരച്ച് ഒരു ലിറ്റര്ഗോമൂത്രത്തില്ചേര്ത്തു തയ്യാറാക്കുന്ന ലായനിയില്‍ 9 ലിറ്റര്വെള്ളം ചേര്ത്ത് തളിച്ചാല്ഇലയും പൂവും തിന്നുനശിപ്പിക്കുന്ന കീടങ്ങളെ അകറ്റാം

മുന്തിരി കൃഷി


വേനല്ക്കാലത്ത് ഒന്നോ രണ്ടോ മുന്തിരിത്തൈകള്നട്ടുവളര്ത്തിയാല്മുറ്റത്തോ ടെറസ്സിലോ നിര്മിച്ച പന്തലില്കയറ്റിവളര്ത്തി ചൂട് ശമിപ്പിക്കാം. ഒപ്പം നവജാത ശിശുക്കള്മുതല്വൃദ്ധജനങ്ങള്ക്കുവരെ ആവശ്യത്തിന് പഴവും ലഭ്യമാക്കാം.

ലോകത്ത് 8000-ത്തില്പ്പരം മുന്തിരിയിനങ്ങള്കാണപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയില്അനാബെഷാഹി, ബാംഗ്ലൂര്പര്പ്പിള്‍, ബോഖ്റി, ഗുലാബി, കാളി സാഹേബി, തോംസണ്സീഡ്ലസ് തുടങ്ങിയവയാണ് പ്രധാന കൃഷി. ഇതിനുപുറമെ കേന്ദ്ര കൃഷിമന്ത്രി ശരദ്പവാര്മുന്തിരി കര്ഷകര്ക്ക് നല്കിയ പ്രോത്സാഹനത്തിന് നന്ദിസ്മാരകമായി പേരിട്ട ശരദ്സീഡ്ലസ് എന്ന 110 ദിവസംകൊണ്ട് പഴുത്ത് പാകമാവുകയും ഹെക്ടറിന് 25 ടണ്വിളവ് ലഭിക്കുന്ന കൂടുതല്മാംസളവും മണവുമുള്ള ഇനവും പ്രചാരത്തിലുണ്ട്.
കേരളത്തില്തോട്ടമടിസ്ഥാനത്തില്പാലക്കാട് മുതലമടയില്മാത്രമായി ഒതുങ്ങിനില്ക്കുന്ന മുന്തിരിക്കൃഷി ഇന്ത്യയില്ഹിമാചല്പ്രദേശ്, ഉത്തര്പ്രദേശ്, ഹരിയാണ, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്ണാടക, പഞ്ചാബ്, ആന്ധ്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്വ്യാപകമായി നടന്നുവരുന്നു.
വീട്ടുമുറ്റത്ത് കൃഷിചെയ്യാന്അനുയോജ്യമായത് 'ബാംഗ്ലൂര്പര്പ്പിള്‍' എന്ന് സാധാരണ വിപണിയില്കാണുന്ന ഇനമാണ്. തമിഴ്നാട്ടില്ഇതിനെ ചാണദ്രാക്ഷയെന്നും അറിയപ്പെടുന്നു. ഇടത്തരം കുലകള്‍, നീലിമ കലര്ന്ന കറുപ്പുനിറം, ഉരുണ്ട വിത്തും കട്ടിയുള്ള തൊലിയും മാംസളമായ ഉള്ള് ഒന്ന് പാകമാകുന്ന സ്വഭാവം ഇതൊക്കെയുണ്ടെങ്കിലും മറ്റിനങ്ങളെക്കാള്മധുരം അല്പം പിറകോട്ടാണ്. പഴത്തിനും ജ്യൂസിനും ഉപയോഗിക്കാം. മിതമായ ചൂടും തണപ്പും അനുഭവപ്പെടുന്ന നമ്മുടെ കാലാവസ്ഥയ്ക്ക് പറ്റിയതാണ്.
മുന്തിരി നടുന്ന രീതി 

മുന്തിരി എല്ലാകാലത്തും നടാം. നല്ല വെയില്കിട്ടുന്ന സ്ഥലം തിരഞ്ഞടുക്കണം.

മണ്ണ് ഏതുമായിക്കൊള്ളട്ടെ രണ്ടരയടി ചതുരുത്തിലും ആഴത്തിലും ടെറസ്സിന് ചേര്ന്നോ മുറ്റത്തോ കുഴിയെടുക്കാം. അതില്രണ്ടുഭാഗം മണലുംഒരുഭാഗം ഉണങ്ങിയ ചാണകപ്പൊടിയോ കമ്പോസ്റ്റോ മണ്ണിരവളമോ നിറച്ച് 100 ഗ്രാം കുമ്മായവും ചേർത്ത് അഞ്ച് ദിവസം വെള്ളമൊഴിച്ച് മണ്ണ് കുതിര്ക്കണം. ഇതില്വിശ്വസ്തമായ നഴ്സറികളില്നിന്നും വാങ്ങുന്ന കരുത്തുറ്റ ഒരടി പൊക്കമുള്ള ഒരു പൊടിപ്പ് മാത്രം നിലനിര്ത്തി വേരുകള്ക്ക് ക്ഷതമേല്ക്കാതെ കുഴിയുടെ മധ്യേ നട്ടതിന് ശേഷം താങ്ങുകമ്പ് നാട്ടണം. മിതമായി ദിവസവും നനയ്ക്കുകയും വേണം.

ടെറസ്സിലാണ് പന്തലൊരുക്കുന്നതെങ്കില്ടെറസ്സില്നിന്ന് ആറടി ഉയരം വരെ വള്ളിവളര്ത്തിക്കൊണ്ടുവരണം. മുറ്റത്താണെങ്കില്ബലമുള്ള തൂണുകള്നാട്ടി പന്തലാക്കി പന്തലില്വള്ളിതൊടുമ്പോള്തലപ്പ് നുള്ളിവിടുക. ഇങ്ങനെ നുള്ളി വിടുന്ന തലപ്പുകൾ കൂടുതൽ വള്ളികളായി പന്തലിലേക്ക് കയറും , .പരിചരണത്തിനും കായ് പറിക്കുന്നതിനും വേണ്ടിയാണ് പന്തല്ആറടി ഉയരത്തില്ക്രമീകരിക്കുന്നത്. 

പ്രുണിങ്ങ് 
(ചെടികളുടെ തലപ്പ്മുറിച്ച് മാറ്റുന്ന രീതി ) മുന്തിരിയിൽ പ്രുണിങ്ങ് നടത്തിയാലെ മുന്തിരിയിൽ കൂടുതൽ കായഉണ്ടാകുകയോള്ളൂ 
ചെടിവളരുന്നതോടൊപ്പം ഇലകളടുപ്പിച്ച് വരുന്ന പറ്റുവള്ളികളെയും നീക്കണം. തലപ്പ് നുള്ളിവിട്ടത് പല ശിഖരങ്ങളായി വളരും. ഇവ ഒരടി വളരുമ്പോള്വീണ്ടും തലപ്പ് നുള്ളിവിടണം. പ്രക്രിയ വള്ളി പന്തല്മുഴുവന്വ്യാപിക്കുന്നതുവരെ തുടരണം. ഏകദേശം 10 മാസം കൊണ്ട് ഒരു ചെടിയുടെ വള്ളികള്ഒരു സെന്റോളം സ്ഥലത്ത് വളരും. അപ്പോള്എല്ലാ തലപ്പ്വള്ളികളെയും ഒരടി നീളത്തില്മുറിച്ചുമാറ്റുകയും എല്ലാ ഇലകളേയും അടര്ത്തിമാറ്റുകയും ചെയ്യണം. അതുകഴിഞ്ഞ് 15 നാള്കഴിയുമ്പോള്പുതിയ തളിരിലകളോടൊപ്പം ശിഖരങ്ങളില്മൊത്തമായി ഇളംപച്ചനിറത്തിലുള്ള പൂക്കളും വന്നുതുടങ്ങും. വീണ്ടും രണ്ടാഴ്ച കഴിയുമ്പോള്തലപ്പ് വീണ്ടും ഒന്നരയടിയോളം വളരും. സമയം അവയുടെ തലപ്പും നുള്ളിവിട്ട ശേഷം തൊട്ടുതാഴെയുള്ള മൂന്ന് ഇലകളേയും അടര്ത്തിമാറ്റണം. അതോടൊപ്പം സ്പ്രിങ് പോലുള്ള ചുറ്റുവള്ളികളും മാറ്റണം. ശരിയായി കവാത്ത് ചെയ്ത് ഇലകള്മാറ്റിയശേഷം പന്തല്വള്ളി മാത്രമായി കാണണം.

കവാത്തിന് (പ്രുണിങ്ങിനു ) ശേഷം ഉണ്ടായ പൂക്കള്‍ 120 ദിവസം കഴിയുമ്പോള്കായ്കള്പഴുത്ത് പറിക്കാറാകും. 

മുന്തിരിക്കുലകള്ചെടിയില്വെച്ചുതന്നെ പഴുക്കാന്അനുവദിക്കണം. പച്ചമുന്തിരി പറിച്ചുവെച്ചാല്പഴുക്കുകയില്ല. പകരം പുളിച്ച മുന്തിരിയാവും ലഭിക്കുക. പഴങ്ങള്പറിച്ച ശേഷം വീണ്ടും കൊമ്പുകോതിയാല്‍ (പ്രുണിങ്ങ് ) ഒരാണ്ടില്മൂന്നുതവണ വിളവെടുക്കാം. കിളികളുടെ ഉപദ്രവം ഉണ്ടാവാതിരിക്കാന്കുലകളെ നെറ്റ് വിരിച്ച് സംരക്ഷിക്കാം

നന്നായി പരിചരിച്ചാല്മുന്തിരി 30 വര്ഷക്കാലം വരെ നിലനില്ക്കും .
വളം നെൽകൽ ,
കാൽകിലോ കടലപ്പിണ്ണാക്ക് വെള്ളത്തിലിട്ടു രണ്ടു ദിവസം വെച്ച് പുളിപ്പിച് അതിന്റെ തെളി നേർപ്പിച്ച് ആയ്ച്ചയിൽ രണ്ട് പ്രാവശ്യം ചുവട്ടില ഒഴിച്ച് കൊടുക്കാം അതെല്ലങ്കിൽ ഫിഷ്അമിനോ ആസിഡ് നേർപ്പിച്ച് നെൽകാം , മാസത്തിൽ ഒരു തവണ ഒരു ചുവടിന് കാല്കിലോ വീതം കടലപ്പിണ്ണാക്ക് വെള്ളത്തില്കുതിര്ത്ത് ചുവട്ടില്നിന്ന് ഒരടി മാറ്റി ചെറുതടമെടുത്ത് അതില്ഒഴിച്ച് മണ്ണിട്ട് മൂടണം. ശേഷം ഉറുമ്പ് വരാതിരിക്കാന്അല്പം വേപ്പിന്പിണ്ണാക്ക് മണ്ണിന് പൊടിച്ച് വിതറണം . രണ്ടുമാസത്തിലൊരിക്കല്ഒരു കുട്ട ജൈവ വളവും ( ചാണകം ,ആട്ടിൻ കാഷ്ടം, കമ്പോസ്റ്റ് ) കൂടെ എല്ലുപൊടിയും നല്കണം.രാസവളം നെല്കരുത് .

വെർമി ടീ (മണ്ണിര കമ്പോസ്റ്റ് നിർമ്മിക്കുമ്പോൾ ലഭിന്നത് ) ഇലകളിൽ നേർപ്പിച്ച് തളിച്ചാൽ ഇലച്ചുരുളൽ രോഗം മാറിക്കിട്ടും , . ഇലമുരിടിപ്പ്, പൂപ്പല്രോഗം ഇവയെ തടുക്കാന്ഇടയ്ക്ക് നെർപ്പിച്ച വെർമി കപോസ്റ്റ്ടീയോ ബോര്ഡോമിശ്രിതമോ ഇലകളിൽ തളിക്കണം. ചുവട്ടിലെ മണ്ണ് തറഞ്ഞുപോകാതെയും എപ്പോഴും ഈര്പ്പം നിലനിര്ത്തുകയും വേണം. വിളവെടുക്കുന്നതിന് ഒരാഴ്ച മുമ്പ് നനയ്ക്കാതെയുമിരിക്കണം. ഇത് മുന്തിരിയുടെ മധുരം കൂടാന്സഹായകരമാകും.