Monday 23 February 2015

പുകയില കഷായം

 


ഏറ്റവും പ്രചാരത്തിലുള്ള ഒരു ജൈവ കീടനാശിനി യാണ്‍ പുകയില കഷായം.

പുകയില കഷായം ഉണ്ടാക്കുവാന്‍ ആവശ്യമായ സാധനങ്ങള്‍.

1. പുകയില ഞെട്ടോടെ - ½ കിലോ
2. ബാര്‍ സോപ്പ് - 120 ഗ്രാം.
3. വെള്ളം - 4 ½ ലിറ്റര്‍.
പുകയില കഷായം ഉണ്ടാക്കുന്ന വിധം

  
പുകയില ചെറുതായി അരിഞ്ഞ് 4 ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുഴുവനും കുതുര്‍ത്ത് വയ്ക്കുക. പിറ്റെ ദിവസം പുകയില ചണ്ടി മുഴുവന്‍ പിഴിഞ്ഞ് മാറ്റുക. ബാര്‍സോപ്പ് ½ ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് എടുക്കുക. ഈ രണ്ട് ലായനികളും ലയിപ്പിച്ച്. ഏഴിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഉപയോഗിക്കാം.
മൃദുലശരീരമുള്ള കീടങ്ങള്‍ക്കെതിരെ വളരെ ഫലപ്രദമായ ഒരു ഒരു മരുന്നാണ്‍    പുകയില കഷായം.   ഇലതീനിപ്പുഴു, മുഞ്ഞ, മീലി മുട്ട, ശല്‍ക്കകീടം തുടങ്ങിയവയ്ക്കെതിരെ ഈ കഷായം പ്രയോഗിക്കാവുന്നതാണ്‍.
ആവശ്യമായ അളവില്‍ മാത്രം ഉണ്ടാക്കുക. ചെടികളില്‍ നന്നായി ഇത് പറ്റിപ്പിടിക്കാന്‍ നല്ല വെയിലുള്ള സമയത്ത് ഇതു പ്രയോഗിക്കാന്‍ ശ്രദ്ധിക്കുക.      

No comments:

Post a Comment