Wednesday 18 February 2015

മുന്തിരി കൃഷി


വേനല്ക്കാലത്ത് ഒന്നോ രണ്ടോ മുന്തിരിത്തൈകള്നട്ടുവളര്ത്തിയാല്മുറ്റത്തോ ടെറസ്സിലോ നിര്മിച്ച പന്തലില്കയറ്റിവളര്ത്തി ചൂട് ശമിപ്പിക്കാം. ഒപ്പം നവജാത ശിശുക്കള്മുതല്വൃദ്ധജനങ്ങള്ക്കുവരെ ആവശ്യത്തിന് പഴവും ലഭ്യമാക്കാം.

ലോകത്ത് 8000-ത്തില്പ്പരം മുന്തിരിയിനങ്ങള്കാണപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയില്അനാബെഷാഹി, ബാംഗ്ലൂര്പര്പ്പിള്‍, ബോഖ്റി, ഗുലാബി, കാളി സാഹേബി, തോംസണ്സീഡ്ലസ് തുടങ്ങിയവയാണ് പ്രധാന കൃഷി. ഇതിനുപുറമെ കേന്ദ്ര കൃഷിമന്ത്രി ശരദ്പവാര്മുന്തിരി കര്ഷകര്ക്ക് നല്കിയ പ്രോത്സാഹനത്തിന് നന്ദിസ്മാരകമായി പേരിട്ട ശരദ്സീഡ്ലസ് എന്ന 110 ദിവസംകൊണ്ട് പഴുത്ത് പാകമാവുകയും ഹെക്ടറിന് 25 ടണ്വിളവ് ലഭിക്കുന്ന കൂടുതല്മാംസളവും മണവുമുള്ള ഇനവും പ്രചാരത്തിലുണ്ട്.
കേരളത്തില്തോട്ടമടിസ്ഥാനത്തില്പാലക്കാട് മുതലമടയില്മാത്രമായി ഒതുങ്ങിനില്ക്കുന്ന മുന്തിരിക്കൃഷി ഇന്ത്യയില്ഹിമാചല്പ്രദേശ്, ഉത്തര്പ്രദേശ്, ഹരിയാണ, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്ണാടക, പഞ്ചാബ്, ആന്ധ്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്വ്യാപകമായി നടന്നുവരുന്നു.
വീട്ടുമുറ്റത്ത് കൃഷിചെയ്യാന്അനുയോജ്യമായത് 'ബാംഗ്ലൂര്പര്പ്പിള്‍' എന്ന് സാധാരണ വിപണിയില്കാണുന്ന ഇനമാണ്. തമിഴ്നാട്ടില്ഇതിനെ ചാണദ്രാക്ഷയെന്നും അറിയപ്പെടുന്നു. ഇടത്തരം കുലകള്‍, നീലിമ കലര്ന്ന കറുപ്പുനിറം, ഉരുണ്ട വിത്തും കട്ടിയുള്ള തൊലിയും മാംസളമായ ഉള്ള് ഒന്ന് പാകമാകുന്ന സ്വഭാവം ഇതൊക്കെയുണ്ടെങ്കിലും മറ്റിനങ്ങളെക്കാള്മധുരം അല്പം പിറകോട്ടാണ്. പഴത്തിനും ജ്യൂസിനും ഉപയോഗിക്കാം. മിതമായ ചൂടും തണപ്പും അനുഭവപ്പെടുന്ന നമ്മുടെ കാലാവസ്ഥയ്ക്ക് പറ്റിയതാണ്.
മുന്തിരി നടുന്ന രീതി 

മുന്തിരി എല്ലാകാലത്തും നടാം. നല്ല വെയില്കിട്ടുന്ന സ്ഥലം തിരഞ്ഞടുക്കണം.

മണ്ണ് ഏതുമായിക്കൊള്ളട്ടെ രണ്ടരയടി ചതുരുത്തിലും ആഴത്തിലും ടെറസ്സിന് ചേര്ന്നോ മുറ്റത്തോ കുഴിയെടുക്കാം. അതില്രണ്ടുഭാഗം മണലുംഒരുഭാഗം ഉണങ്ങിയ ചാണകപ്പൊടിയോ കമ്പോസ്റ്റോ മണ്ണിരവളമോ നിറച്ച് 100 ഗ്രാം കുമ്മായവും ചേർത്ത് അഞ്ച് ദിവസം വെള്ളമൊഴിച്ച് മണ്ണ് കുതിര്ക്കണം. ഇതില്വിശ്വസ്തമായ നഴ്സറികളില്നിന്നും വാങ്ങുന്ന കരുത്തുറ്റ ഒരടി പൊക്കമുള്ള ഒരു പൊടിപ്പ് മാത്രം നിലനിര്ത്തി വേരുകള്ക്ക് ക്ഷതമേല്ക്കാതെ കുഴിയുടെ മധ്യേ നട്ടതിന് ശേഷം താങ്ങുകമ്പ് നാട്ടണം. മിതമായി ദിവസവും നനയ്ക്കുകയും വേണം.

ടെറസ്സിലാണ് പന്തലൊരുക്കുന്നതെങ്കില്ടെറസ്സില്നിന്ന് ആറടി ഉയരം വരെ വള്ളിവളര്ത്തിക്കൊണ്ടുവരണം. മുറ്റത്താണെങ്കില്ബലമുള്ള തൂണുകള്നാട്ടി പന്തലാക്കി പന്തലില്വള്ളിതൊടുമ്പോള്തലപ്പ് നുള്ളിവിടുക. ഇങ്ങനെ നുള്ളി വിടുന്ന തലപ്പുകൾ കൂടുതൽ വള്ളികളായി പന്തലിലേക്ക് കയറും , .പരിചരണത്തിനും കായ് പറിക്കുന്നതിനും വേണ്ടിയാണ് പന്തല്ആറടി ഉയരത്തില്ക്രമീകരിക്കുന്നത്. 

പ്രുണിങ്ങ് 
(ചെടികളുടെ തലപ്പ്മുറിച്ച് മാറ്റുന്ന രീതി ) മുന്തിരിയിൽ പ്രുണിങ്ങ് നടത്തിയാലെ മുന്തിരിയിൽ കൂടുതൽ കായഉണ്ടാകുകയോള്ളൂ 
ചെടിവളരുന്നതോടൊപ്പം ഇലകളടുപ്പിച്ച് വരുന്ന പറ്റുവള്ളികളെയും നീക്കണം. തലപ്പ് നുള്ളിവിട്ടത് പല ശിഖരങ്ങളായി വളരും. ഇവ ഒരടി വളരുമ്പോള്വീണ്ടും തലപ്പ് നുള്ളിവിടണം. പ്രക്രിയ വള്ളി പന്തല്മുഴുവന്വ്യാപിക്കുന്നതുവരെ തുടരണം. ഏകദേശം 10 മാസം കൊണ്ട് ഒരു ചെടിയുടെ വള്ളികള്ഒരു സെന്റോളം സ്ഥലത്ത് വളരും. അപ്പോള്എല്ലാ തലപ്പ്വള്ളികളെയും ഒരടി നീളത്തില്മുറിച്ചുമാറ്റുകയും എല്ലാ ഇലകളേയും അടര്ത്തിമാറ്റുകയും ചെയ്യണം. അതുകഴിഞ്ഞ് 15 നാള്കഴിയുമ്പോള്പുതിയ തളിരിലകളോടൊപ്പം ശിഖരങ്ങളില്മൊത്തമായി ഇളംപച്ചനിറത്തിലുള്ള പൂക്കളും വന്നുതുടങ്ങും. വീണ്ടും രണ്ടാഴ്ച കഴിയുമ്പോള്തലപ്പ് വീണ്ടും ഒന്നരയടിയോളം വളരും. സമയം അവയുടെ തലപ്പും നുള്ളിവിട്ട ശേഷം തൊട്ടുതാഴെയുള്ള മൂന്ന് ഇലകളേയും അടര്ത്തിമാറ്റണം. അതോടൊപ്പം സ്പ്രിങ് പോലുള്ള ചുറ്റുവള്ളികളും മാറ്റണം. ശരിയായി കവാത്ത് ചെയ്ത് ഇലകള്മാറ്റിയശേഷം പന്തല്വള്ളി മാത്രമായി കാണണം.

കവാത്തിന് (പ്രുണിങ്ങിനു ) ശേഷം ഉണ്ടായ പൂക്കള്‍ 120 ദിവസം കഴിയുമ്പോള്കായ്കള്പഴുത്ത് പറിക്കാറാകും. 

മുന്തിരിക്കുലകള്ചെടിയില്വെച്ചുതന്നെ പഴുക്കാന്അനുവദിക്കണം. പച്ചമുന്തിരി പറിച്ചുവെച്ചാല്പഴുക്കുകയില്ല. പകരം പുളിച്ച മുന്തിരിയാവും ലഭിക്കുക. പഴങ്ങള്പറിച്ച ശേഷം വീണ്ടും കൊമ്പുകോതിയാല്‍ (പ്രുണിങ്ങ് ) ഒരാണ്ടില്മൂന്നുതവണ വിളവെടുക്കാം. കിളികളുടെ ഉപദ്രവം ഉണ്ടാവാതിരിക്കാന്കുലകളെ നെറ്റ് വിരിച്ച് സംരക്ഷിക്കാം

നന്നായി പരിചരിച്ചാല്മുന്തിരി 30 വര്ഷക്കാലം വരെ നിലനില്ക്കും .
വളം നെൽകൽ ,
കാൽകിലോ കടലപ്പിണ്ണാക്ക് വെള്ളത്തിലിട്ടു രണ്ടു ദിവസം വെച്ച് പുളിപ്പിച് അതിന്റെ തെളി നേർപ്പിച്ച് ആയ്ച്ചയിൽ രണ്ട് പ്രാവശ്യം ചുവട്ടില ഒഴിച്ച് കൊടുക്കാം അതെല്ലങ്കിൽ ഫിഷ്അമിനോ ആസിഡ് നേർപ്പിച്ച് നെൽകാം , മാസത്തിൽ ഒരു തവണ ഒരു ചുവടിന് കാല്കിലോ വീതം കടലപ്പിണ്ണാക്ക് വെള്ളത്തില്കുതിര്ത്ത് ചുവട്ടില്നിന്ന് ഒരടി മാറ്റി ചെറുതടമെടുത്ത് അതില്ഒഴിച്ച് മണ്ണിട്ട് മൂടണം. ശേഷം ഉറുമ്പ് വരാതിരിക്കാന്അല്പം വേപ്പിന്പിണ്ണാക്ക് മണ്ണിന് പൊടിച്ച് വിതറണം . രണ്ടുമാസത്തിലൊരിക്കല്ഒരു കുട്ട ജൈവ വളവും ( ചാണകം ,ആട്ടിൻ കാഷ്ടം, കമ്പോസ്റ്റ് ) കൂടെ എല്ലുപൊടിയും നല്കണം.രാസവളം നെല്കരുത് .

വെർമി ടീ (മണ്ണിര കമ്പോസ്റ്റ് നിർമ്മിക്കുമ്പോൾ ലഭിന്നത് ) ഇലകളിൽ നേർപ്പിച്ച് തളിച്ചാൽ ഇലച്ചുരുളൽ രോഗം മാറിക്കിട്ടും , . ഇലമുരിടിപ്പ്, പൂപ്പല്രോഗം ഇവയെ തടുക്കാന്ഇടയ്ക്ക് നെർപ്പിച്ച വെർമി കപോസ്റ്റ്ടീയോ ബോര്ഡോമിശ്രിതമോ ഇലകളിൽ തളിക്കണം. ചുവട്ടിലെ മണ്ണ് തറഞ്ഞുപോകാതെയും എപ്പോഴും ഈര്പ്പം നിലനിര്ത്തുകയും വേണം. വിളവെടുക്കുന്നതിന് ഒരാഴ്ച മുമ്പ് നനയ്ക്കാതെയുമിരിക്കണം. ഇത് മുന്തിരിയുടെ മധുരം കൂടാന്സഹായകരമാകും.


No comments:

Post a Comment