Vertical Gardening - 3 ഇഞ്ച് പി വി സി പൈപ്പില്‍ കൊമ്പോസ്റ്റ് നിറച്ചതാണ്‍ പൈപ്പില്‍ തുളയിട്ട് ചെറിയ ചട്ടികള്‍ വച്ചിരിക്കുന്നു.. അതില്‍ തന്നെ വിത്ത് പാകി മുള്‍പ്പിച്ചതാണ്‍. മൂന്ന് നിരകളിലായി പൈപ്പുകള്‍ ഉണ്ട്. മുകളിലത്തെ പൈപ്പില്‍ ഒഴിക്കുന്ന വെള്ളം പതിയെ താഴത്തെ പൈപ്പു വരെ എത്തുകയും ബാക്കി വരുന്ന വെള്ളം താഴെ വച്ചിരിക്കുന്ന ഡ്രമ്മില്‍ വീഴുകയും ചെയ്യും അവിടെ ഒരു ചെറിയ പമ്പ് വച്ചിട്ടുണ്ട്. അത് വീണ്ടും വെള്ളം പമ്പ് ചെയ്ത് മുകളീലെത്തിക്കും.. നിര്‍ഭാഗ്യവശാല്‍ പൈപ്പില്‍ നിറച്ചിരിക്കുന്ന കമ്പോസ്റ്റില്‍ ചകിരിച്ചോര്‍ ഉള്ളതിനിനായാലായിരിക്കാം നനഞ്ഞപ്പോള്‍ മണ്ണ് പൈപ്പില്‍ തിങ്ങിപ്പോയി അതിനാല്‍ പമ്പിങ്ങ് സിസ്റ്റം ഉപയോഗിക്കാന്‍ നിവ്ര്^ത്തിയില്ല ഇപ്പോല്‍ ഒരോന്നും സ്പ്രെയര്‍ വച്ച് നനച്ചു കൊടുക്കുകയാണ്‍ ചെയ്യുന്നത്.
No comments:
Post a Comment