Wednesday, 11 March 2015
Monday, 23 February 2015
പുകയില കഷായം
ഏറ്റവും പ്രചാരത്തിലുള്ള ഒരു ജൈവ കീടനാശിനി യാണ്‍ പുകയില കഷായം.
പുകയില കഷായം ഉണ്ടാക്കുവാന്‍ ആവശ്യമായ സാധനങ്ങള്‍.
1. പുകയില ഞെട്ടോടെ - ½ കിലോ
2. ബാര്‍ സോപ്പ് - 120 ഗ്രാം.
3. വെള്ളം - 4 ½ ലിറ്റര്‍.പുകയില കഷായം ഉണ്ടാക്കുന്ന വിധം
പുകയില ചെറുതായി അരിഞ്ഞ് 4 ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുഴുവനും കുതുര്‍ത്ത് വയ്ക്കുക. പിറ്റെ ദിവസം പുകയില ചണ്ടി മുഴുവന്‍ പിഴിഞ്ഞ് മാറ്റുക. ബാര്‍സോപ്പ് ½ ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് എടുക്കുക. ഈ രണ്ട് ലായനികളും ലയിപ്പിച്ച്. ഏഴിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഉപയോഗിക്കാം.
മൃദുലശരീരമുള്ള കീടങ്ങള്‍ക്കെതിരെ വളരെ ഫലപ്രദമായ ഒരു ഒരു മരുന്നാണ്‍ പുകയില കഷായം. ഇലതീനിപ്പുഴു, മുഞ്ഞ, മീലി മുട്ട, ശല്‍ക്കകീടം തുടങ്ങിയവയ്ക്കെതിരെ ഈ കഷായം പ്രയോഗിക്കാവുന്നതാണ്‍.
ആവശ്യമായ അളവില്‍ മാത്രം ഉണ്ടാക്കുക. ചെടികളില്‍ നന്നായി ഇത് പറ്റിപ്പിടിക്കാന്‍ നല്ല വെയിലുള്ള സമയത്ത് ഇതു പ്രയോഗിക്കാന്‍ ശ്രദ്ധിക്കുക.
Wednesday, 18 February 2015
കറിവേപ്പ്
കറിവേപ്പ്
എല്ലാ വീട്ടുപറമ്പിലും നിര്ബന്ധമായി നടേണ്ട
ഒന്നാണ്‍. ഇതിന്റെ ഇലയും
വേരും തൊലിയുമെല്ലാം മികച്ച ഔഷധമാണ്‍. കറികളില്‍
ഇടാനും വേപ്പിലക്കട്ടി വേപ്പിലച്ചമ്മന്തി എന്നിവയുണ്ടാക്കാനും നല്ലതാണ്. കറിവേപ്പില നാട്ടുവൈദ്യത്തിലും മുന്നിലാണ്‍.
ഓരോ വീട്ടിലും ഒരു കറിവേപ്പ്
നട്ടുവളര്‍ത്താന്‍ ശ്രമിക്കുക. നീര്വാര്ച്ചയുള്ളാ എല്ലാ
മണ്ണിലും കറിവേപ്പ് നടാം. വിത്ത്
പാകി കിളിര്പ്പിച്ചും
വേരില്‍ നിന്ന് അറര്ത്തിയ
തൈ നട്ടും കറിവേപ്പ്
വളര്ത്താം. 30 മുതല്‍
45 സെന്റീ മീറ്റര്‍
നീളം വീതി ആഴം
ഉള്ള കുഴി ഉണ്ടാക്കി
മണ്ണും കാലിവളവും മണ്ണിര കമ്പോസ്റ്റും
ചേര്ത്തിളക്കി തൈകള്‍
നടണം. വൈകിട്ട് തൈ നറ്റുന്നതാണ്
കറിവേപ്പിന് നല്ലത്.ഒന്നിലധികം തൈ
വയ്ക്കുകയാണെങ്കില്‍ തൈകള്‍ തമ്മില്‍ ഒന്നര
മീറ്ററെങ്കിലും അകലം നല്കണം.ഒരു ചെടിക്ക്
വര്ഷത്തില്‍ 10 കിലോ
കാലിവളം 130 ഗ്രാം യൂറിയ 400 ഗ്രാം
മസൂറിഫോസ് 70 ഗ്രാം മ്യൂറിയേറ്റ് ഓഫ്
പൊട്ടാഷ് എന്നിവ ചുവട്ടില്‍ ചേര്‍ക്കണം, വേനലില്‍ നന്നായി നനയ്ക്കണം.
ഒരു മീറ്റര്‍ പൊക്കമായാല്‍ ചിലര്‍
മുകളറ്റം വെട്ടി നിര്ത്താറുണ്ട്,
ഇതുവഴി നിറയെ ഉപശാഖകള്‍ വളരും.
ഒഅന്നരവര്ഷം പ്രായമായ
മരത്തില്‍ നിന്നും ഇല നുള്ളാം.
വേനലില്‍ ചെടിച്ചുവട്ടില്‍ പുതയിട്ട് നന്നായി നനാച്ചാല്
നല്ലവണ്ണം ഇലകള്‍ കിളിര്‍ക്കും.
കുമ്പളം
ശരീരത്തിന്റെ
വളര്ച്ചയ്ക്കും ആരോഗ്യത്തിനും
പോഷകങ്ങള്‍ അത്യാവശ്യം. പ്രായപൂര്ത്തിയായ ഒരാള്‍
പ്രതിദിനം 300 ഗ്രാം പച്ചക്കറിയെങ്കിലും കഴിക്കേണ്ടതാണ്.
എന്നാല്‍ നമ്മുടെ ഉപയോഗത്തോത് 23 ഗ്രാം
മാത്രവും.പച്ചക്കറികളുടെ കൂട്ടത്തില്‍ ഇന്ന് പ്രകൃതിചികിത്സയില്‍ ഒഴിച്ചുകൂടാനാവാത്ത
വിധം കുമ്പളം വളര്ന്നിരിക്കുന്നു. വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനും നാരുകളുമാണ്
കുമ്പളത്തിന്റെ വിജയരഹസ്യം.
മഴക്കാലവിളയായി
മെയ്-ആഗസ്ത് മാസങ്ങളില്‍
കുമ്പളം കൃഷി ചെയ്യാം. നമ്മുടെ
നാട്ടില്‍ നന്നായി വിളവ് തരുന്ന
രണ്ടിനങ്ങളാണ് കെ.എ.യു. ലോക്കലും
ഇന്ദുവും. പത്ത് സെന്റ് കുമ്പളം
കൃഷിയില്‍ നിന്നും ഒന്നര ടണ്‍
വരെ വിളവ് പ്രതീക്ഷിക്കാം.രണ്ടടി വലിപ്പവും ഒന്നരയടി
ആഴവുമുള്ള കുഴികളെടുത്ത് മേല്മണ്ണും കാലിവളവും
ചേര്ത്ത് കുഴികളില്‍
നിറയ്ക്കണം. പത്ത് സെന്റിലേക്ക് അര
ടണ്‍ ചാണകവളം മതിയാകും.
കുഴിയൊന്നിന് അഞ്ച് വിത്ത് വരെ
പാകാം. മുളച്ച് രണ്ടാഴ്ചക്കുശേഷം ഒരു
തടത്തില്‍ നല്ല മൂന്നു തൈകള്‍
നിര്‍ത്തിയാല്‍ മതിയാകും.
വള്ളി വീശുമ്പോഴും പൂവിടുമ്പോഴും ചാണകവളമോ മണ്ണിര കമ്പോസ്റ്റോ
ചേര്ത്ത് മണ്ണ്
കൂട്ടണം. പൂവിട്ടു തുടങ്ങിയാല്‍ ഒരു
കിലോഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്‍
വെള്ളത്തില്‍ കലക്കിയെടുത്ത ലായനി പത്ത് ദിവസത്തെ
ഇടവേളകളില്‍ തളിച്ചുകൊടുക്കുന്നത് വിളവ് കൂട്ടുന്നതായി കണ്ടിട്ടുണ്ട്.
ഓല, പച്ചിലച്ചപ്പുചവറുകള്‍ എന്നിവ
ചെടികള്‍ പടര്‍ന്നു തുടങ്ങുമ്പോഴേയ്ക്കും
വിരിച്ചുകൊടുക്കണം.
ജൈവ കീടനിയന്ത്രണത്തിനായി മട്ടിയുടെയും കശുമാവിന്റെയും ഇലച്ചാര്‍ മിശ്രിതം പത്ത്
ശതമാനം വീര്യത്തില്‍ തയ്യാറാക്കി തളിക്കാം. പത്ത് ഗ്രാം
കാന്താരി മുളക് അരച്ച് ഒരു
ലിറ്റര്‍ ഗോമൂത്രത്തില്‍ ചേര്ത്തു തയ്യാറാക്കുന്ന
ലായനിയില്‍ 9 ലിറ്റര്‍ വെള്ളം ചേര്ത്ത് തളിച്ചാല്‍ ഇലയും
പൂവും തിന്നുനശിപ്പിക്കുന്ന കീടങ്ങളെ അകറ്റാം
മുന്തിരി കൃഷി
വേനല്ക്കാലത്ത് ഒന്നോ രണ്ടോ മുന്തിരിത്തൈകള്‍ നട്ടുവളര്‍ത്തിയാല്‍ മുറ്റത്തോ ടെറസ്സിലോ നിര്മിച്ച പന്തലില്‍ കയറ്റിവളര്ത്തി ചൂട് ശമിപ്പിക്കാം. ഒപ്പം നവജാത ശിശുക്കള്‍ മുതല്‍ വൃദ്ധജനങ്ങള്‍ക്കുവരെ ആവശ്യത്തിന് പഴവും ലഭ്യമാക്കാം.
ലോകത്ത്
8000-ത്തില്പ്പരം മുന്തിരിയിനങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയില്‍ അനാബെഷാഹി, ബാംഗ്ലൂര്‍ പര്‍പ്പിള്‍, ബോഖ്റി, ഗുലാബി, കാളി സാഹേബി, തോംസണ്‍ സീഡ്ലസ് തുടങ്ങിയവയാണ് പ്രധാന കൃഷി. ഇതിനുപുറമെ കേന്ദ്ര കൃഷിമന്ത്രി ശരദ്പവാര്‍ മുന്തിരി കര്ഷകര്ക്ക് നല്കിയ പ്രോത്സാഹനത്തിന് നന്ദിസ്മാരകമായി പേരിട്ട ശരദ്സീഡ്ലസ് എന്ന
110 ദിവസംകൊണ്ട് പഴുത്ത് പാകമാവുകയും ഹെക്ടറിന് 25
ടണ്‍ വിളവ് ലഭിക്കുന്ന കൂടുതല്‍ മാംസളവും മണവുമുള്ള ഇനവും പ്രചാരത്തിലുണ്ട്.
കേരളത്തില്‍ തോട്ടമടിസ്ഥാനത്തില്‍ പാലക്കാട് മുതലമടയില്‍ മാത്രമായി ഒതുങ്ങിനില്ക്കുന്ന മുന്തിരിക്കൃഷി ഇന്ത്യയില്‍ ഹിമാചല്‍പ്രദേശ്, ഉത്തര്പ്രദേശ്, ഹരിയാണ, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്ണാടക, പഞ്ചാബ്, ആന്ധ്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ വ്യാപകമായി നടന്നുവരുന്നു.
വീട്ടുമുറ്റത്ത് കൃഷിചെയ്യാന്‍ അനുയോജ്യമായത് 'ബാംഗ്ലൂര്‍ പര്‍പ്പിള്‍' എന്ന് സാധാരണ വിപണിയില്‍ കാണുന്ന ഇനമാണ്. തമിഴ്നാട്ടില്‍ ഇതിനെ ചാണദ്രാക്ഷയെന്നും അറിയപ്പെടുന്നു. ഇടത്തരം കുലകള്‍, നീലിമ കലര്ന്ന കറുപ്പുനിറം, ഉരുണ്ട വിത്തും കട്ടിയുള്ള തൊലിയും മാംസളമായ ഉള്ള് ഒന്ന് പാകമാകുന്ന സ്വഭാവം ഇതൊക്കെയുണ്ടെങ്കിലും മറ്റിനങ്ങളെക്കാള്‍ മധുരം അല്പം പിറകോട്ടാണ്. പഴത്തിനും ജ്യൂസിനും ഉപയോഗിക്കാം. മിതമായ ചൂടും തണപ്പും അനുഭവപ്പെടുന്ന നമ്മുടെ കാലാവസ്ഥയ്ക്ക് പറ്റിയതാണ്.
മുന്തിരി നടുന്ന രീതി
മുന്തിരി എല്ലാകാലത്തും നടാം. നല്ല വെയില്കിട്ടുന്ന സ്ഥലം തിരഞ്ഞടുക്കണം.
മണ്ണ് ഏതുമായിക്കൊള്ളട്ടെ രണ്ടരയടി ചതുരുത്തിലും ആഴത്തിലും ടെറസ്സിന് ചേര്ന്നോ മുറ്റത്തോ കുഴിയെടുക്കാം. അതില്‍ രണ്ടുഭാഗം മണലുംഒരുഭാഗം ഉണങ്ങിയ ചാണകപ്പൊടിയോ കമ്പോസ്റ്റോ മണ്ണിരവളമോ നിറച്ച്
100 ഗ്രാം കുമ്മായവും ചേർത്ത് അഞ്ച് ദിവസം വെള്ളമൊഴിച്ച് മണ്ണ് കുതിര്ക്കണം. ഇതില്‍ വിശ്വസ്തമായ നഴ്സറികളില്‍ നിന്നും വാങ്ങുന്ന കരുത്തുറ്റ ഒരടി പൊക്കമുള്ള ഒരു പൊടിപ്പ് മാത്രം നിലനിര്ത്തി വേരുകള്ക്ക് ക്ഷതമേല്ക്കാതെ കുഴിയുടെ മധ്യേ നട്ടതിന് ശേഷം താങ്ങുകമ്പ് നാട്ടണം. മിതമായി ദിവസവും നനയ്ക്കുകയും വേണം.
ടെറസ്സിലാണ് പന്തലൊരുക്കുന്നതെങ്കില്‍ ടെറസ്സില്‍ നിന്ന് ആറടി ഉയരം വരെ വള്ളിവളര്ത്തിക്കൊണ്ടുവരണം. മുറ്റത്താണെങ്കില്‍ ബലമുള്ള തൂണുകള്‍ നാട്ടി പന്തലാക്കി പന്തലില്‍ വള്ളിതൊടുമ്പോള്‍ തലപ്പ് നുള്ളിവിടുക. ഇങ്ങനെ നുള്ളി വിടുന്ന തലപ്പുകൾ കൂടുതൽ വള്ളികളായി പന്തലിലേക്ക് കയറും , .പരിചരണത്തിനും കായ് പറിക്കുന്നതിനും വേണ്ടിയാണ് പന്തല്‍ ആറടി ഉയരത്തില്‍ ക്രമീകരിക്കുന്നത്.
പ്രുണിങ്ങ്
(ചെടികളുടെ തലപ്പ് മുറിച്ച് മാറ്റുന്ന രീതി ) മുന്തിരിയിൽ പ്രുണിങ്ങ് നടത്തിയാലെ മുന്തിരിയിൽ കൂടുതൽ കായഉണ്ടാകുകയോള്ളൂ
ചെടിവളരുന്നതോടൊപ്പം ഇലകളടുപ്പിച്ച് വരുന്ന പറ്റുവള്ളികളെയും നീക്കണം. തലപ്പ് നുള്ളിവിട്ടത് പല ശിഖരങ്ങളായി വളരും. ഇവ ഒരടി വളരുമ്പോള്‍ വീണ്ടും തലപ്പ് നുള്ളിവിടണം. ഈ പ്രക്രിയ വള്ളി പന്തല്‍ മുഴുവന്‍ വ്യാപിക്കുന്നതുവരെ തുടരണം. ഏകദേശം 10
മാസം കൊണ്ട് ഒരു ചെടിയുടെ വള്ളികള്‍ ഒരു സെന്റോളം സ്ഥലത്ത് വളരും. അപ്പോള്‍ എല്ലാ തലപ്പ്വള്ളികളെയും ഒരടി നീളത്തില്‍ മുറിച്ചുമാറ്റുകയും എല്ലാ ഇലകളേയും അടര്ത്തിമാറ്റുകയും ചെയ്യണം. അതുകഴിഞ്ഞ് 15
നാള് കഴിയുമ്പോള്‍ പുതിയ തളിരിലകളോടൊപ്പം ശിഖരങ്ങളില്‍ മൊത്തമായി ഇളംപച്ചനിറത്തിലുള്ള പൂക്കളും വന്നുതുടങ്ങും. വീണ്ടും രണ്ടാഴ്ച കഴിയുമ്പോള്‍ തലപ്പ് വീണ്ടും ഒന്നരയടിയോളം വളരും. ആ സമയം അവയുടെ തലപ്പും നുള്ളിവിട്ട ശേഷം തൊട്ടുതാഴെയുള്ള മൂന്ന് ഇലകളേയും അടര്ത്തിമാറ്റണം. അതോടൊപ്പം സ്പ്രിങ് പോലുള്ള ചുറ്റുവള്ളികളും മാറ്റണം. ശരിയായി കവാത്ത് ചെയ്ത് ഇലകള്‍ മാറ്റിയശേഷം പന്തല്‍ വള്ളി മാത്രമായി കാണണം.
കവാത്തിന് (പ്രുണിങ്ങിനു ) ശേഷം ഉണ്ടായ പൂക്കള്‍
120 ദിവസം കഴിയുമ്പോള്‍ കായ്കള്‍ പഴുത്ത് പറിക്കാറാകും.
മുന്തിരിക്കുലകള്‍ ചെടിയില്‍വെച്ചുതന്നെ പഴുക്കാന്‍ അനുവദിക്കണം. പച്ചമുന്തിരി പറിച്ചുവെച്ചാല്‍ പഴുക്കുകയില്ല. പകരം പുളിച്ച മുന്തിരിയാവും ലഭിക്കുക. പഴങ്ങള്‍ പറിച്ച ശേഷം വീണ്ടും കൊമ്പുകോതിയാല്‍ (പ്രുണിങ്ങ് ) ഒരാണ്ടില്‍ മൂന്നുതവണ വിളവെടുക്കാം. കിളികളുടെ ഉപദ്രവം ഉണ്ടാവാതിരിക്കാന്‍ കുലകളെ നെറ്റ് വിരിച്ച് സംരക്ഷിക്കാം
നന്നായി പരിചരിച്ചാല്‍ മുന്തിരി 30
വര്ഷക്കാലം വരെ നിലനില്ക്കും .
വളം നെൽകൽ ,
കാൽകിലോ കടലപ്പിണ്ണാക്ക് വെള്ളത്തിലിട്ടു രണ്ടു ദിവസം വെച്ച് പുളിപ്പിച് അതിന്റെ തെളി നേർപ്പിച്ച് ആയ്ച്ചയിൽ രണ്ട് പ്രാവശ്യം ചുവട്ടില ഒഴിച്ച് കൊടുക്കാം അതെല്ലങ്കിൽ ഫിഷ് അമിനോ ആസിഡ് നേർപ്പിച്ച് നെൽകാം , മാസത്തിൽ ഒരു തവണ ഒരു ചുവടിന് കാല്കിലോ വീതം കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്ത് ചുവട്ടില്നിന്ന് ഒരടി മാറ്റി ചെറുതടമെടുത്ത് അതില്‍ ഒഴിച്ച് മണ്ണിട്ട് മൂടണം. ശേഷം ഉറുമ്പ് വരാതിരിക്കാന്‍ അല്പം വേപ്പിന് പിണ്ണാക്ക് മണ്ണിന് പൊടിച്ച് വിതറണം . രണ്ടുമാസത്തിലൊരിക്കല്‍ ഒരു കുട്ട ജൈവ വളവും ( ചാണകം ,ആട്ടിൻ കാഷ്ടം, കമ്പോസ്റ്റ് ) കൂടെ എല്ലുപൊടിയും നല്കണം.രാസവളം നെല്കരുത് .
വെർമി ടീ (മണ്ണിര കമ്പോസ്റ്റ് നിർമ്മിക്കുമ്പോൾ ലഭിന്നത് ) ഇലകളിൽ നേർപ്പിച്ച് തളിച്ചാൽ ഇലച്ചുരുളൽ രോഗം മാറിക്കിട്ടും ,
. ഇലമുരിടിപ്പ്, പൂപ്പല്രോഗം ഇവയെ തടുക്കാന്‍ ഇടയ്ക്ക് നെർപ്പിച്ച വെർമി കപോസ്റ്റ്ടീയോ ബോര്ഡോമിശ്രിതമോ ഇലകളിൽ തളിക്കണം. ചുവട്ടിലെ മണ്ണ് തറഞ്ഞുപോകാതെയും എപ്പോഴും ഈര്പ്പം നിലനിര്ത്തുകയും വേണം. വിളവെടുക്കുന്നതിന് ഒരാഴ്ച മുമ്പ് നനയ്ക്കാതെയുമിരിക്കണം. ഇത് മുന്തിരിയുടെ മധുരം കൂടാന്‍ സഹായകരമാകും.
പനിക്കൂര്ക്ക
നല്ല ആരോഗ്യത്തിനായി വീട്ടില്‍ വളര്ത്താം പനിക്കൂര്ക്ക
ചില നാടന് വൈദ്യം മതി സാധാരണ രോഗങ്ങള്‍ ശമിപ്പിക്കാന്‍. എന്നാല്‍ എന്തിനും ഏതിനും ആശുപത്രിയെ തേടുന്ന സ്വഭാവമാണ് നമുക്ക്. ഇത് അത്ര നല്ല ഫലമല്ല നല്കുന്നത്. ചെറിയ രോഗങ്ങള്ക്ക് പരമ്പരാഗതമായി ലഭിച്ചിട്ടുള്ള ചെറു ചികിത്സകള്‍ നല്ലതു തന്നെയാണ്. പക്ഷെ ഇതില്‍ പരീക്ഷണം പാടില്ലെന്നു മാത്രം.
വീടുകളില്‍ എളുപ്പം വളര്ത്താവുന്ന പനികൂര്ക്ക വളരെ ഔഷധ മൂല്യമുളളതാണ്. ഉദരരോഗം, ചുമ,കഫക്കെട്ട്, നീര് വീഴ്ച എന്നിവക്ക് എറെ പലപ്രദമാണ് പനികൂര്ക്കയില. അത് ഉപയോഗിച്ചുളള ചില പ്രാഥമിക ചികിത്സകളിതാ. പനികൂര്ക്കയില ഇടിച്ചു പിഴിഞ്ഞ് ഒരു വലിയ സ്പൂണ്‍ നീരില്‍ നൂറുഗ്രാം കല്ക്കണ്ടം പൊടിച്ചു ചേര്ത്തു കഴിച്ചാല്‍ ചുമ, നീര്വീഴ്ചഎന്നിവ മാറും. പനികൂര്ക്കയില നീര് അഞ്ചു മില്ലി നെറുകയില്‍ തിരുമ്മിയാല്‍ നീര്വീഴ്ച മാറും.
കുട്ടികളുടെ വായില്‍ നിന്നു തുടര്ച്യായി വെളളമൊലിക്കുന്നെങ്കില്‍ പനികൂര്ക്കയില നീരും മോരും തുല്യ അളവില്‍ ചേര്ത്തു കൗടുത്താല്‍ മതി. പനികൂര്ക്കയില വെളളത്തില്‍ തിളപ്പിച്ച് ആവികൊണ്ടാല്‍ തൊണ്ട വേദനയും പനിയും മാറും. ചെറുനാരങ്ങാ നീരും പനികൂര്ക്കയില നീരും സമമായെടുത്ത് ചൂടാക്കി ചെറുചൂടോടെ ഒരു ചെറിയ സ്പൂണ്‍ അളവില്‍ കുടിച്ചാല്‍ ഗ്യാസ്ട്രബിള്‍ മാറും പനികൂര്ക്കയില നീര് ഒരു ചെറിയ സ്പൂണ്‍ പഞ്ചസാര ചേര്ത്ത് ദിവസം മൂന്നുനേരം കഴിച്ചാല്‍ കുഞ്ഞുങ്ങളുടെ ഉദരരോഗത്തിന് ആശ്വാസം കിട്ടും.
Subscribe to:
Posts (Atom)